!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Wednesday, April 21, 2010

മനുഷ്യനെ നിഴല് പോലെ പി൯തുടരുന്ന ഒരു യാഥാ൪ത്ഥ്യമാണ് മരണം...............ജനിച്ചാല് പിന്നെ മരിക്കുമെന്നത് തീ൪ച്ച....മരണത്തിന്റ നീരാളിപ്പിടുതത്തില് നിന്നു രക്ഷ നേടുക അസാദ്യം................

മരണം............

ചിതയൊരുക്കുന്നിവരെന്നെ പൊതിയുവാ൯
അഗ്നിയാല് ഹോമിച്ചു ചാമ്പലാക്കാ൯.
ആറടിമണ്ണിന്റെ ജന്മിയായ് ജനിച്ചു ഞാ൯
ആധാരമില്ലാതെ മടങ്ങീടുന്നു........


ക൪പ്പൂരക്കൂട്ടവും,ചന്ദനമുട്ടിയും
അന്ത്യവാക്ക്യരി തന്നിടുന്നു..
കീ൪ത്തനങ്ങള് ഓതുന്നു,മന്ത്രങ്ങള് ചൊല്ലുന്നു
ദു:ഖ വിലാപത്താല് യാത്രയാക്ക൯

ചുറ്റിലും നില്ക്കുന്നോ൪ക്കുളളില് പലവിധ
ദു:ഖവും വൈരാഗ്യ ചിന്തകളും.
എ൯കണ്ണടഞ്ഞെന്നു കരുതരെ മനുജരേ
ഉളള് കണ്ണാല് ഞാനെല്ലാം കണ്ടിടുന്നു

നല്ലകാലത്തില് ഞാ൯ സ്നേഹിതനായിരുന്നു
ഇന്നിതാ നിങ്ങള്ക്കൊരന്യനായി
പൊയ്യ് പോയ നാളില് ഞാ൯ നേടിയ സകലതും
ഒന്നുമില്ലാതെ തിരിച്ചുപോന്നു.

എ൯ശവദാഹത്തിനെത്തിയ നിങ്ങളില്
എത്രപേ൪ എന്നെ സ്മരിച്ചിടുമോ.
കാലം മറന്നാലും,നിങ്ങള് മറന്നാലും
എ൯ മനോ ഓ൪മ്മ നിലക്കുകില്ല.

പഴുത്തില വീഴുമ്പോള് പച്ചിലക്കാഹ്ളാദം
ഇന്നു ഞാ൯ നാളെ നി ഓ൪ത്തിടുക.
വീ൪പ്പുമുട്ടുന്ന നിന്നോടു ചൊല്ലുവാ൯
കേള്ക്കുവാ൯ സന്മനസ്സില്ലാതെ പോയ്യ്.

എ൯ ദേഹി എരിയുന്നു പുകപടലങ്ങളായ്യ്
പ്രവഞ്ചത്തില് ലയിച്ചു ‍‍ഞാ൯ നീങ്ങീടുന്നു.
ശേഷിക്കും ഒരുപിടി ചാമ്പലെ൯ ഓ൪മ്മയ്യ്ക്കായ്
നിങ്ങള്ക്ക് തന്നു കടന്നു പോന്നു....................






Thursday, April 8, 2010

വിഷാദം....

വിഷാദം............



പൂമുഖവാതിലി൯ അകത്തളത്തൊരുകോണില്
വിഷാദിച്ചിരിക്കുന്ന യുവ സുന്ദരി
എന്തിനെന്നറിയില്ല,എന്തിനാണെന്നറിയില്ല
അവളുടെയീ വിഷാദരോദനങ്ങള്...

ഇന്നലെ വ്യത്തിയാക്കിയ മാറാപ്പി൯ മാലയും
ധൂമത്തി൯ ഗന്ധവും
വെറുപിടിപ്പിക്കുന്നുയിന്നിവളെ
സത്കാര്യങ്ങളിലാണ്ടവള് ഇന്നിതാ
വെറുപിടിച്ചിരിക്കുന്നു,വിഷാദിക്കുന്നു.
ഇല്ലില്ലാ,ഇന്നില്ലാ ഒരിറ്റുസന്തോഷം
വിഷാദം പുരണ്ടയവളുടെ ചുണ്ടുകളില്..........

എന്തോ തിരയുന്നു,എന്തിനോ കേഴുന്നു
കറുപ്പുമിനുക്കിയവളുടെ കണ്ണ്പ്പീലികള്
എന്തിനെന്നറിയില്ല,എന്തിനാണെന്നറിയില്ല
അവളുടെയീ വിഷാദരോദനങ്ങള്...

ചെറുവളളികളെ തഴുകിയുണ൪ത്തുന്ന
മന്ദമാരുതനവളുടെ കൂന്തലില്
തലോടിയുണ൪ത്തുന്നു,പരിമളം പരത്തീടുന്നു.

ഏതോ ദു:ഖത്തി൯ സ്വപനവും പേറിയവള്
തനിച്ചിരിക്കുന്നിതാ ഈ മൂലയില്
എന്തിനാണു നീ ,എന്തിനായി നീ
സ്വയം മറന്നിവിടെ തനിച്ചിരിക്കുന്നു....................

Wednesday, April 7, 2010

വന്ദ്യപിതാവ്

നമ്മുടെ നാടിനു സ്വാതന്ത്ര്യം നേടിയ
വന്ദ്യപിതാവിനെ ഓ൪ക്കുമോ സോദരേ.
അന്നു നാം ഭൂവിലില്ലായിരുന്നെങ്കിലും
ഇന്നു നാം യുവതീ,യുവാക്കളല്ലേ.

നിതീ ന്യായങ്ങള്
ലോകരിലാക്കുവാ൯
ചോരയും നീരാക്കി രാഷ്ട്രത്തിന൪പ്പിച്ചു.
വേദന തോന്നുമ്പോള്
പുഞ്ചിരി തൂകുന്ന
ആ പിതാമുഖത്തിനെന്തൊരു തേജസ്സ്.

ഈ പ്രവഞ്ചത്തിലെ സകലതും സ്നേഹിച്ചു
ലാളിച്ചു തന്നിലേക്കൊന്നു പോലാക്കുവാ൯.
ഒരേ ഒരിന്ത്യയായ്,ഒരൊറ്റ ജനതയായ്.
തീ൪ത്ത പിതാവെ നിന്നെ നമിക്കുന്നു.

തടവിലും പീഢനം ,ഏറെ ദുരിതവും
മ൪ത്ഥ്യനായ് ഹോമിച്ച
വന്ദൃപിതാവിനെ
എത്ര സ്തുതിച്ചാലും,പൂജിച്ചാല് തന്നെയ്യയും
ആ മഹാചൈതന്യ എന്നേ പൊലിഞ്ഞു പോയ്.

ഈ നാടിനെ ഒന്നായ് കണ്ടു താ൯
നാനാ മതസ്ഥരെ ഏകമായ് സ്നേഹിച്ചു.
സ്വന്തമായ് ഒന്നുമേ ഇല്ലാതെ ജീവിച്ചു.
സമ്പാദ്യമെല്ലാം ത൯ നാടെന്നു ചിന്തിച്ചു.

നന്മകള് മാത്രമാണ൪പ്പണം ചെയ്യതത്
തിന്മകള് ലേശവും ഏശിയിട്ടില്ലാത്ത
ആ മഹാത്മാവിനെ കൊന്നൊരു ഘാതക൯
ഭ്രാന്തനാം ലോകത്തി൯,നാശം വിതച്ചവ൯.


ഇന്നിവിടെ എത്രയോ ക്രൂരതകള്
അന്നു താ൯ കെട്ടിപ്പടുത്തൊരു സൌധത്തെ
തല്ലിത്തക൪ക്കുന്നു നീച്ചന്മാ൪.



ജാതികള് തമ്മില് കലഹിച്ചു മൂ൪ഛ്ച്ചു
കൊന്നൊടുക്കീടുന്നു ക്രൂര വിനോദമായ്യ്.
തൊഴില്ശാല എന്നും സമരത്തി൯ വീടായ്
അക്രമങ്ങള് ഇന്നിവിടെ തുട൪ക്കഥയായ്.


അടിമകള് ഏറുന്നു,ദുരിതങ്ങള് കൂടുന്നു.
സകലതും മായമാണിന്നിവിടെ.
നീതികള് ഇല്ലിന്ന്,ന്യങ്ങള് പോലുമെ
നല്ലതിനൊന്നുമേ സ്ഥാനമില്ല.

എത്ര വിരൂപമീ നാടിന്റെ മുഖഛായ
ഇത്രപെട്ടെന്നങ്ങ് മാറിയല്ലോ.
കാണുവാനാരുണ്ട്,കോള്ക്കുവാനാരുണ്ട്
പുതിയതലമുറ ജനിച്ചിടേണം.

നമ്മുടെ ജീവിതം നല്ലതിനാകട്ടെ,
സ൪വ്രരും ഒന്നുപോല് സ്നേഹിക്കണം.
ധീരമായ് പൊരുതുക,സേവനം ചെയ്യുക.
നമ്മുടെ നാടിനെ രക്ഷിക്കാനായ്.................