!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Wednesday, April 7, 2010

വന്ദ്യപിതാവ്

നമ്മുടെ നാടിനു സ്വാതന്ത്ര്യം നേടിയ
വന്ദ്യപിതാവിനെ ഓ൪ക്കുമോ സോദരേ.
അന്നു നാം ഭൂവിലില്ലായിരുന്നെങ്കിലും
ഇന്നു നാം യുവതീ,യുവാക്കളല്ലേ.

നിതീ ന്യായങ്ങള്
ലോകരിലാക്കുവാ൯
ചോരയും നീരാക്കി രാഷ്ട്രത്തിന൪പ്പിച്ചു.
വേദന തോന്നുമ്പോള്
പുഞ്ചിരി തൂകുന്ന
ആ പിതാമുഖത്തിനെന്തൊരു തേജസ്സ്.

ഈ പ്രവഞ്ചത്തിലെ സകലതും സ്നേഹിച്ചു
ലാളിച്ചു തന്നിലേക്കൊന്നു പോലാക്കുവാ൯.
ഒരേ ഒരിന്ത്യയായ്,ഒരൊറ്റ ജനതയായ്.
തീ൪ത്ത പിതാവെ നിന്നെ നമിക്കുന്നു.

തടവിലും പീഢനം ,ഏറെ ദുരിതവും
മ൪ത്ഥ്യനായ് ഹോമിച്ച
വന്ദൃപിതാവിനെ
എത്ര സ്തുതിച്ചാലും,പൂജിച്ചാല് തന്നെയ്യയും
ആ മഹാചൈതന്യ എന്നേ പൊലിഞ്ഞു പോയ്.

ഈ നാടിനെ ഒന്നായ് കണ്ടു താ൯
നാനാ മതസ്ഥരെ ഏകമായ് സ്നേഹിച്ചു.
സ്വന്തമായ് ഒന്നുമേ ഇല്ലാതെ ജീവിച്ചു.
സമ്പാദ്യമെല്ലാം ത൯ നാടെന്നു ചിന്തിച്ചു.

നന്മകള് മാത്രമാണ൪പ്പണം ചെയ്യതത്
തിന്മകള് ലേശവും ഏശിയിട്ടില്ലാത്ത
ആ മഹാത്മാവിനെ കൊന്നൊരു ഘാതക൯
ഭ്രാന്തനാം ലോകത്തി൯,നാശം വിതച്ചവ൯.


ഇന്നിവിടെ എത്രയോ ക്രൂരതകള്
അന്നു താ൯ കെട്ടിപ്പടുത്തൊരു സൌധത്തെ
തല്ലിത്തക൪ക്കുന്നു നീച്ചന്മാ൪.



ജാതികള് തമ്മില് കലഹിച്ചു മൂ൪ഛ്ച്ചു
കൊന്നൊടുക്കീടുന്നു ക്രൂര വിനോദമായ്യ്.
തൊഴില്ശാല എന്നും സമരത്തി൯ വീടായ്
അക്രമങ്ങള് ഇന്നിവിടെ തുട൪ക്കഥയായ്.


അടിമകള് ഏറുന്നു,ദുരിതങ്ങള് കൂടുന്നു.
സകലതും മായമാണിന്നിവിടെ.
നീതികള് ഇല്ലിന്ന്,ന്യങ്ങള് പോലുമെ
നല്ലതിനൊന്നുമേ സ്ഥാനമില്ല.

എത്ര വിരൂപമീ നാടിന്റെ മുഖഛായ
ഇത്രപെട്ടെന്നങ്ങ് മാറിയല്ലോ.
കാണുവാനാരുണ്ട്,കോള്ക്കുവാനാരുണ്ട്
പുതിയതലമുറ ജനിച്ചിടേണം.

നമ്മുടെ ജീവിതം നല്ലതിനാകട്ടെ,
സ൪വ്രരും ഒന്നുപോല് സ്നേഹിക്കണം.
ധീരമായ് പൊരുതുക,സേവനം ചെയ്യുക.
നമ്മുടെ നാടിനെ രക്ഷിക്കാനായ്.................




1 comment:

  1. This comment has been removed by a blog administrator.

    ReplyDelete