!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Friday, October 8, 2010

WELCOME

വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്‌, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്‌, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാത്ത കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്‌, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്‌...ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ബ്ളേഗിലേക്കു സ്വാഗതം !!

Thursday, October 7, 2010

അമ്മേ നിനക്കു പ്രണാമംമനസ്സിന്റെ കോണില്
ഞാനാദ്യമായി കോറിയിട്ട
രണ്ടക്ഷരമാണു അമ്മ.....
അറിയാതെ എ൯ ചുണ്ടില് വിരിഞ്ഞ
ആദ്യാക്ഷരമാണു അമ്മ..........
അമ്മിഞ്ഞപ്പാലെന് ചുണ്ടില് നുക൪ന്നപ്പോള്
ഞാന് അനുഭവിച്ച സ്നേഹമാണെന് അമ്മ.
ഭൂവിലെന് കാണപ്പെട്ട ദൈവമാണു അമ്മ,
ഭൂമിയോളം സഹനശീലമുളളവളാണു അമ്മ.....
അമ്മതന് ചൂടേറ്റുറങ്ങവേ....
ഞാ൯ കണ്ട സ്പനത്തിലെ മാലാഖയ്ക്ക്
അമ്മേ നി൯ മുഖമാണു...
എന് മലമൂത്ര വിസ൪ജ്ജനവും പേറി
എന്നെ തലോടിയ സ്നേഹമാണു അമ്മ.
അമ്മ എന്ന നാമം കൊണ്ടു ഞാന്
നിനക്കു നൂറുകോടി മാല ചാ൪ത്തുന്നു.
നീ എനിക്കു തന്ന ഓരോ മുത്തവും..
കാലം ചുളിവ് വീഴത്തിയ നിന്റെ നെറ്റിത്തടത്തില്
ഞാന് ഒന്നു തിരികെ തരട്ടെയോ ?
ഭൂമിയുള്ളിടത്തോളം കാലം
ലോകം സ്മരിക്കുന്ന നാമമാണു അമ്മ..............