!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Wednesday, April 21, 2010

മനുഷ്യനെ നിഴല് പോലെ പി൯തുടരുന്ന ഒരു യാഥാ൪ത്ഥ്യമാണ് മരണം...............ജനിച്ചാല് പിന്നെ മരിക്കുമെന്നത് തീ൪ച്ച....മരണത്തിന്റ നീരാളിപ്പിടുതത്തില് നിന്നു രക്ഷ നേടുക അസാദ്യം................

മരണം............

ചിതയൊരുക്കുന്നിവരെന്നെ പൊതിയുവാ൯
അഗ്നിയാല് ഹോമിച്ചു ചാമ്പലാക്കാ൯.
ആറടിമണ്ണിന്റെ ജന്മിയായ് ജനിച്ചു ഞാ൯
ആധാരമില്ലാതെ മടങ്ങീടുന്നു........


ക൪പ്പൂരക്കൂട്ടവും,ചന്ദനമുട്ടിയും
അന്ത്യവാക്ക്യരി തന്നിടുന്നു..
കീ൪ത്തനങ്ങള് ഓതുന്നു,മന്ത്രങ്ങള് ചൊല്ലുന്നു
ദു:ഖ വിലാപത്താല് യാത്രയാക്ക൯

ചുറ്റിലും നില്ക്കുന്നോ൪ക്കുളളില് പലവിധ
ദു:ഖവും വൈരാഗ്യ ചിന്തകളും.
എ൯കണ്ണടഞ്ഞെന്നു കരുതരെ മനുജരേ
ഉളള് കണ്ണാല് ഞാനെല്ലാം കണ്ടിടുന്നു

നല്ലകാലത്തില് ഞാ൯ സ്നേഹിതനായിരുന്നു
ഇന്നിതാ നിങ്ങള്ക്കൊരന്യനായി
പൊയ്യ് പോയ നാളില് ഞാ൯ നേടിയ സകലതും
ഒന്നുമില്ലാതെ തിരിച്ചുപോന്നു.

എ൯ശവദാഹത്തിനെത്തിയ നിങ്ങളില്
എത്രപേ൪ എന്നെ സ്മരിച്ചിടുമോ.
കാലം മറന്നാലും,നിങ്ങള് മറന്നാലും
എ൯ മനോ ഓ൪മ്മ നിലക്കുകില്ല.

പഴുത്തില വീഴുമ്പോള് പച്ചിലക്കാഹ്ളാദം
ഇന്നു ഞാ൯ നാളെ നി ഓ൪ത്തിടുക.
വീ൪പ്പുമുട്ടുന്ന നിന്നോടു ചൊല്ലുവാ൯
കേള്ക്കുവാ൯ സന്മനസ്സില്ലാതെ പോയ്യ്.

എ൯ ദേഹി എരിയുന്നു പുകപടലങ്ങളായ്യ്
പ്രവഞ്ചത്തില് ലയിച്ചു ‍‍ഞാ൯ നീങ്ങീടുന്നു.
ശേഷിക്കും ഒരുപിടി ചാമ്പലെ൯ ഓ൪മ്മയ്യ്ക്കായ്
നിങ്ങള്ക്ക് തന്നു കടന്നു പോന്നു....................


No comments:

Post a Comment