!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Friday, September 17, 2010

നിശീഥിനി
സന്ധ്യയുടെ മിഴിയില് തമസ്സ്
നിറയ്യ്ക്കുന്നു മാനം.
ആദിത്യ ഭഗവാ൯ പോയി മറയുന്നു
പടിഞ്ഞാറ൯ ചക്രവാളത്തില്.
ആരെയോ തേടിയെത്തിടുന്നു പൊന്നമ്പിളി.
നിശയുടെ വീഥിയില്
ഒളി വിതറുന്നു മിന്നാമിനുങ്ങുകള്...


അകലെയാ കൂരയില് മുഴങ്ങുന്നു
പെണ്കിടാവി൯ രോദനം
തമസ്സിന്റെ ബാഹ്യകേളികള്ക്കുമപ്പുറം
മനസ്സിനെ കീറിമുറിച്ചയവളുടെ രോദനം.....


നീചരാം മനുഷ്യ൪
രാത്രിത൯ മറവില്
മാനം വിറ്റു കാശാക്കുന്നിവിടെ..
ഇത് ആലയമോ,അറവുശാലയോ ?

നിദ്രയുടെ ഉള്‍വിളി മയക്കുന്നു
കരഞ്ഞു തള൪ന്നയവളുടെ മിഴികളെ.
പെങ്ങളായ് ,അമ്മയായ്,തീരേണ്ടവള്‍
കഴിയുന്നിതാ ജീവഛവമായ്...

എവിടെയോ പോയ് മറയുന്നു നിശീഥിനി
കണ്ടവരുണ്ടോ,ആരെങ്കിലും ഇന്നിവളെ................

Friday, September 10, 2010

നിമിഷംഒരുവേളപോലും പിരിയാതെയെന്ന
ഒരുമിച്ചാക്കിയ നിമിഷം.
ഇനിയെന്നു വരുമെന്ന്
ഒരുനേരം ഞാ൯
ചോദിച്ചുപോയ പ്രിയ്യ നിമിഷം.

പോയനിമിഷങ്ങള്
തിരികെ വരികയില്ലെന്ന്
എ൯ ഗുരുനാഥനോതിയ നിമിഷം.
നിമിഷം,പ്രിയ്യ നിമിഷം
എന്നെ ഞാനാക്കി മാറ്റിയനിമിഷം.

പോയിതാ,പോയിതാ
പോയ്യ് മറയുന്നു
ഓരോരോ നിമിഷങ്ങള് ഇന്നിവിടെ.

പോയ നിമിഷങ്ങള്
തിരിച്ചു പിടിക്കുവാ൯
മനുജനു സാധ്യമല്ലീഭൂവില്
എന് പ്രിയ്യ സോദരെ
അലസത വെടിഞ്ഞു നിന്
ക൪മ്മങ്ങള് ചെയ്തിടുവി൯.

പോയ നിമിഷങ്ങള്
മിന്നിമറയുന്നു
പുതിയ നിമിഷങ്ങളിന്നെന്നെ
മാടിവിളിക്കുന്നു..........