!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Wednesday, March 31, 2010

മനസ്സിന്റെ തേങ്ങലാണു വിരഹം..................നഷ്ട് ദു:ഖത്തിന്റെ മാറാപ്പു പേറിക്കൊണ്ടു അലയുന്ന മനുഷ്യമനസ്സിന്റെ വിലാപങ്ങളാണ് വിരഹം.................

വിരഹം..........
പടിയിറങ്ങുന്നിതാ ഇന്നിവിടെ
ഒരിക്കലും മരിക്കാത്ത നല്ല സ്വപ്നങ്ങള്.
പ്രതിഫലിക്കുന്നിതാ മനസ്സിന്റെ കണ്ണാടിയില്
ചിതലരിക്കാത്ത കുറെ നല്ല ഓ൪മ്മകള്..........


ഏകാന്ത നിമി‍ഷങ്ങളിലെ
മനസ്സിന്റെ തലോടലാണു വിരഹം
മനസ്സിലെന്നോ കൂടുകൂട്ടിയ വെളളരിപ്രാവുകള്
കൂടൊഴിയുന്നിതാ ഒരുപറ്റം ഓ൪മ്മകളുമായ്............

കണ്ണടയ്യക്കുമ്പോള് ഉള്ളില് തികട്ടുന്നത്
നിന്റെ മുഖമാണ് സുഹൃത്തേ.
നിന്റെ ഓ൪മ്മകള്ക്കു മുമ്പില് ഞാ൯
അറിയാതെ നി൪വികാരനായ് തീ൪ന്നീടുന്നു.............

JESUS IS MY SAVIOR

JESUS IS MY SAVIORആദ്യമായി ഞാ൯ കണ്ട ഈശോയെ
ഞാ൯ അറിയാതെ സ്നേഹിച്ചുപോയി.
ആദ്യമായി ഹൃദയത്തില് വന്ന ഈശോയെ
ഞാ൯ അറിയാതെ അനുഭവിച്ചു പോ
യി.


അമ്മ ത൯ ഉദരത്തിലുരുവാകും മുമ്പേ
നാഥാ നീ എന്നെ അറി‍ഞ്ഞിരുന്നു.
കാലപ്രവാഹങ്ങള്ക്കുമുമ്പേ നാഥാ
നീ എന്നെ വിളിച്ചിരുന്നു..............

മിന്നാമിനുങ്ങിന്റെ ബഹി൪സ്ഫുരണമായ് നാഥാ
നീയെന്റെ അന്തരാത്മാവില് നിറഞ്ഞിടുന്നു.
ആത്മാവിനുള്ളിലെ കെടാവിളക്കായ്
നീയെന്നില് നിതൃവും ജ്വലിച്ചിടുന്നു................

Friday, March 26, 2010

അബോ൪ഷന് ദിനംപ്രതിവിധേയമാകുന്ന എന്റെ കുഞ്ഞനുജ൯മാ൪ക്കും,അനുജത്തിമാ൪ക്കുമായി ഞാനീ കവിത ഇവിടെ സമ൪പ്പിക്കുന്നു................നിലവിളി


ജീവിക്കാനവസരം തരില്ലേ ഞങ്ങള്ക്ക്
ജീവിക്കാനൊരുവസരം തരില്ലേ.
അമ്മത൯ ഉദരത്തിലുരുവായത്
ഞങ്ങള്ത൯ കുറ്റമോ,തെറ്റോ.
ഒരിറ്റു ജീവനായി കേഴുന്നു ഞങ്ങള്
തരില്ലേ ഞങ്ങള്ക്കുമൊരവസരം
ദൈവത്തി൯ സൃഷ്ട് പ്രവഞ്ചം കാണാ൯.


പുല്ലിനെയും , പൂവിനെയും തഴുകുവാ൯ഞങ്ങളും കൊതിച്ചീടുന്നു.
ഓ൪ക്കുക പിതാവേ,മാതാവേ
നിങ്ങള്ത൯ പൂ൪൮സ്ഥി.
ഭൂമിമാതാവി൯ മടിത്തട്ടില് പിറക്കാ൯
അവസരം തന്ന മാതാക്കളെ നിങ്ങളിവിടെ മറന്നീടുന്നു.

കത്തിവയ്ക്കല്ലേ ,ജീവനെടുക്കരുതെ
നിങ്ങള്ത൯ മകളായ്,മകനായ് ജനിക്കാ൯
തരില്ലേ ഞങ്ങള്ക്കുമൊരവസരം.
സമൂഹമനസാക്ഷിയെ ഒരല്പം ദയ
കേഴുന്നു ഞങ്ങള് ഒരിക്കല്ക്കൂടി.


ഹേ ദൈവമെ എന്തേ നീ മുഖം മറയ്ക്കുന്നു
കാണുന്നില്ലേ നീ ഞങ്ങളുടെയീവസ്ഥ
ഒരിറ്റു ജീവനായ് ഞങ്ങളിതാ
ഇന്നിവിടെ നിലവിളിക്കുന്നു.
ഞങ്ങള്ത൯ മാതാക്കള് അനുവദിക്കുന്നില്ല
നിന്റെ ഈ സൃഷ്ടപ്രവഞ്ചം കാണാ൯
ഹേ ദൈവമെ ഞങ്ങള്ത൯ നിലവിളി
എത്തുന്നില്ലേ നിന്റെ ക൪ണ്ണപുടങ്ങളില്..................Thursday, March 25, 2010

വ൪ണ്ണങ്ങള്

ണ്ണങ്ങള്ആത്മാവിന്റെ ക്യാ൯വാസിനുള്ളില്
ഞാ൯ അറിയാതെ ചാലിച്ച സപ്തവ൪ണ്ണങ്ങളെ
എന്നുള്ളില് മിന്നിമറയുന്നിതാ ഓരോ നിമിഷവും
വിവിധ വ൪ണ്ണങ്ങള് നിറശോഭകള്.


നിറങ്ങളേഴെങ്കിലും ആത്മാവിന്റെ ഭിത്തിയില്
ചാലിച്ചിടുന്ന വ൪ണ്ണങ്ങള്ക്കിവിടെ നിറമില്ല.
നിറമെഴും വ൪ണ്ണത്തിനായ് ഞാ൯ കൊതിച്ചിടുന്നു,
നിലയ്ക്കാത്ത സ്നേഹത്തിനായ് ഞാ൯ കാതോ൪ത്തിരുന്നു.
എന്റെയുള്ളില് ചാലിച്ചിടുന്ന വ൪ണ്ണങ്ങള്ക്കെല്ലാമോരേ നിറം
ദു:ഖമായ്,സഹനമായ് ഓരോ നിമിഷവും,
കറുപ്പിന്റെ നിറങ്ങളവള് കോറിയിടുന്നു.
സ്നേഹത്തിന്റെ വ൪ണ്ണമായ് നീയെത്തുന്നതുവരെ
ഞാനിതാ ഇന്നിവിടെ കാത്തിരിക്കുന്നു.................


ചിലമ്പ്

ചിലമ്പ്നിലയ്ക്കാത്ത താളമായ് എന്റെ
ആത്മാവിനുള്ളില് മുഴങ്ങുന്ന ശബ്ദമേ.
ഓരോ ചുവടിലും ഓരോ താളത്തിലും
അറിയാതെ നിന്നെ ഞാ൯ പ്രണയിച്ചു പോയി..


നിന്റെ ലയതാളമെന്നുടെ ക൪ണ്ണപുടങ്ങളില്
മാറ്റൊലിക്കൊള്ളുന്നു ഓരോ നിമിഷവും.
കലകള്ക്ക് ഭൂഷണമായി,കലാകാരന്മാ൪ക്കലങ്കാരമായി,
നിലക്കൊള്ളുന്നു നീ കാലം മറയക്കാത്ത
നഗ്നസത്യമായിയെന്നുമിവിടെ.


നടനകേളിക്കള്ക്കലങ്കാരമായി
പാദുകങ്ങള്ക്കെന്നും ഭൂഷണമായ്
മുഴങ്ങുന്നിതാ ഓരോ നിമിഷവും
നി൯ ഒലി ഇന്നിതാ ഈ ഭൂമിയില്..............

Wednesday, March 24, 2010

മനുഷ്യജന്മം

മനുഷ്യജന്മംഎന്തെന്നറിയില്ല എന്തിനെന്നറിയില്ല
എന്തിനോ വേണ്ടി കൊതിക്കുന്നീമനസ്സും
ലക്ഷ്യമില്ലാതെ ഉഴലുന്നീ മിഴികളും.
ചിന്താനിഗ്മനായി ഉഴറിവീഴുന്നിതാ
ഒരിക്കല്ക്കൂടീ മനുഷ്യജന്മം.


ഒന്നു ചിന്തിച്ചാല് ലക്ഷ്യമുണ്ട്
മറുത്തു ചിന്തിച്ചാല് ലക്ഷ്യമില്ല.
ചുടുലക്കളത്തില്ക്കിടന്നു നീറുമീ...
അസ്ഥിക്കു തുല്ല്യമീ മനുഷ്യ ജന്മം.


സ്നേഹത്തിന്റെ കൈകള് മാടിവിളിക്കുമ്പോഴും
ലോകത്തിന്റെ കുത്തൊഴുക്കിലകപ്പെട്ടുഴലുമ്പോഴും,
തൊല്ലൊന്നു തിരിഞ്ഞുനോക്കുവാന് കഴിയാതെ
പായുന്ന സരിത്തിനു തുല്യമീ മനുഷ്യജന്മം.


കാലത്തിന്റെ നീരാളികൈകള് കടന്നുപിടിക്കുമ്പോഴും
തമസ്സിന്റെ നിഗൂഢതയിലടിതെറ്റി വീഴുമ്പോഴും,
ലോകത്തിന്റെ മാസ്മരജാലത്തിലകപ്പെട്ടു പോകുമ്പോഴും
ഒരിറ്റു ദാഹജലത്തിനായി കേഴുന്നിതാ മനുഷ്യജന്മം. .....................