!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Thursday, August 19, 2010

ചിങ്ങത്തില്‍ പെയ്യത മഴയ്യില്‍

ക൪ക്കിടകത്തിന്റെ നിശീഥിനിയില്‍
രാമായണത്തിന്റെ പ്രതിധ്വനിയില്‍
തമസ്സിന്റെ നെടുവീ൪പ്പിനുള്ളില്‍
മുഴങ്ങുന്നിതാ കടവാവലി൯ ചിറകടികള്‍.
പകലിന്റെ അധ്വാനവും പേറി
വിശ്രമസങ്കേതം തേടുന്നവ൪
വിശപ്പിന്റെ വിളിയകറ്റാ൯
പുതിയ മേച്ചി​ല്‍പ്പുറങ്ങള്‍ തിരയ്യുന്നവ൪
തമസ്സിനു ശോഭയേകി സ്ഫുരിക്കുന്നു
മിന്നാമിനുങ്ങി൯ ബഹി൪സ്ഫുരണങ്ങള്‍

രാവ് മായണം പഞ്ഞം മാറണം
അലയടിക്കുന്നിതാ ഭക്തിമുഖരിതമായെങ്ങും.
മണ്ണെണ്ണവിളക്കി൯ കരിന്തിരിവെട്ടത്തില്‍
ഇമപൂട്ടാതെ,ചേരത്തിയിരിക്കുന്നു
ചോ൪ന്നൊലിക്കുന്ന ഓലക്കുടിലിനുളളില്‍.
ചുടലക്കളത്തില്‍ നിന്നുയരുന്ന തീപ്പൊരിയില്‍
അസ്ഥികള്‍ നീറുന്നു ഭസ്മകൂമ്പാരമാകുന്നു.

പഞ്ഞംമാറി ചിങ്ങംപിറക്കുമ്പോള്‍
ചേരനു പുഞ്ചരിയുണ്ണണം
ചിങ്ങംവെളുക്കുവാ൯ കൊതിച്ചീടുന്നിതാ
ഇടനെഞ്ചില്‍ നിന്നുയി൪കൊണ്ട
ചിങ്ങ കൊയ്യത്തുപ്പാട്ടുകള്‍.
പുനെല്ലി൯ കതി൪ക്കുല
കൈ വിശിയാട്ടുന്നു
പച്ചപ്പു നിറഞ്ഞ
പൂത്തപുഞ്ചപ്പാടങ്ങള്‍.ചിങ്ങം വെളുത്തതും,മാനം കറുത്തതും
ചേരനറിഞ്ഞില്ല
ഒരു നേ൪ത്ത രോദനമായ്
അവള്‍ പെയ്യതിറങ്ങി.
ഇനിയ്യും തോ൪ന്നിട്ടില്ല
വറ്റാത്ത ചേരത്തിയുടെ ചുടുകണ്ണുനീ൪.
കിളി൪ത്ത നെന്മണി നോക്കി
നെടുവീ൪പ്പെടുന്നിതാ..
പുഞ്ചരി കഴിക്കാ൯ മോഹിച്ചിടുന്നിതാ....
കഞ്ഞിവെളളം കോരിക്കുടിച്ചു
പിശപ്പടക്കീടുന്നു.
ചിങ്ങം വെളുത്തിട്ടിട്ടും രാവ് മാഞ്ഞിട്ടും
മാരിത൯ രോദനം
ചീറിയടിക്കുന്നു...............
No comments:

Post a Comment